الوقف والابتداء
നിർത്തലും ആരംഭിക്കലും
ഈ വിഷയത്തില്‍ ആധികാരികമായി വന്നിട്ടുള്ളത് ഉമ്മുസലമഃ (റ) യില്‍ നിന്നും അബീ മുലീകഃ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഉമ്മുസലമഃ (റ) പറഞ്ഞു. നബി(സ്വ) അവിടുത്തെ പാരായണം മുറിച്ചായിരുന്നു
ഓതിയിരുന്നുത്. അവിടുന്ന് الْحَمْدُ للهِ رَبِّ الْعَالَمِينَ എന്ന് ഓതും പിന്നെ നിര്‍ത്തും.
പിന്നീട് الرَّحْمَنِ الرَّحِيمِ എന്ന്
ഓതും പിന്നെ നിര്‍ത്തും. അവിടുന്ന് مَالِكِ
يَوْمِ الدِّينِ എന്നായിരുന്നു ഓതിയിരുന്നത്.